Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴയ്‌ക്കാണ് സാധ്യത.

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

അതേസമയം തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലേക്കും, കന്യാകുമാരി പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലും, ആൻഡമാൻ കടലിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലുടനീളവും, കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലും കാലവർഷം ശക്തമായിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 17-05-2026 Samrudhi SM-55

1st Prize Rs.1,00,00,000/- MF 143965 (KOTTAYAM) Consolation Prize Rs.5,000/- MA 143965 MB 143965 MC 143965 MD 143965 ME 143965 MG 143965 MH 143965 MJ 143965 MK 143965...

മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ നാളെ (ജൂൺ 28) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും  താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...
- Advertisment -

Most Popular

- Advertisement -