Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരും:...

മഴ തുടരും: അഞ്ച് ജില്ലകളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ- വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാധ്യത.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ  ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്കും,  മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാൽ  നാളെ തെക്ക്- വടക്കൻ ജില്ലകളിലും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പുണ്ട്. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻപാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവോത്ഥാന മുന്നേറ്റത്തിൽ ക്രൈസ്തവരുടെ പങ്ക് വിസ്മരിക്കരുത് : ആർച്ച് ബിഷപ്പ് മാർ സേവേറിയോസ്

തിരുവല്ല : സമാനതകൾ ഇല്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ നീതിയുടെ ശബ്ദമായി നിലകൊള്ളണമെന്നും  ക്നനായ സമുദായ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ്...

ശക്തമായ മഴ : അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത.ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട്...
- Advertisment -

Most Popular

- Advertisement -