Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട...

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ  അഭിനന്ദിച്ച് നേമം എൽഎൽഎ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ബിജെപി എൻഡിഎയുടെയും തങ്ങളെ പിന്തുണച്ച മുപ്പതുലക്ഷം വോട്ടർമാരുടെയും പേരിൽ അഭിനന്ദിച്ച് നേമം എൽഎൽഎയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ.

ഒരു മാറ്റമാണ് കേരള ജനത ആഗ്രഹിക്കുന്നത്. നാടിന്റെ മികച്ച ഭാവിക്കായുള്ള ചർച്ചകൾ സഭയിൽ നടക്കണം. ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം എന്ന അഭ്യർത്ഥന മാത്രമാണ് മുന്നോട്ട് വെക്കാനുള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബാലറ്റ് പേപ്പറിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ 101 വോട്ടുകളാണ് തിരുവഞ്ചൂര്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സി.മൊയ്തീന്‍ 35 വോട്ടും എന്‍ഡിഎയുടെ ബി.ബി.ഗോപകുമാര്‍ മൂന്ന് വോട്ടും നേടി. തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം : രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന.പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക.ആറ് മണി മുതൽ...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ ആത്മത്യ കേസിലെ പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി .പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും...
- Advertisment -

Most Popular

- Advertisement -