Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ ദർശനം...

മുഖ്യമന്ത്രിയുടെ ദർശനം പൂർണ്ണമായും നിയമാനുസൃതം: വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം

തൃശൂർ: മുഖ്യമന്ത്രി വിഡി സതീശന്റെയും കോൺഗ്രസ് നേതാക്കളുടെയും ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആചാര ലംഘന ആരോപണങ്ങളിൽ  വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം ഭരണസമിതി രംഗത്ത്. മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനം പൂർണ്ണമായും ക്ഷേത്ര ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായാണ് നടന്നതെന്നും മറിച്ചുള്ള ആരോപണങ്ങളിൽ യാതൊരുവിധകഴമ്പുമില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നെയ്യ് വിളക്ക് രസീത് എടുക്കാതെയാണ് മുഖ്യമന്ത്രി അകത്തു കടന്നതെന്ന വാദം തെറ്റാണെന്നും അഞ്ച് നെയ്യ് വിളക്ക് ശീട്ട് കൃത്യമായി ആക്കിയാണ് മുഖ്യമന്ത്രിയും സംഘവും ദർശനം നടത്തിയതെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ദേവസ്വം നിയമപ്രകാരം ഒരു നെയ്യ് വിളക്ക് രസീത് എടുത്താൽ അഞ്ചുപേർക്ക് വരെ ഒന്നിച്ച് ദർശനം നടത്താൻ അനുവാദമുണ്ട്.

എന്നാൽ മുഖ്യമന്ത്രിയുടെ പേരിൽ എടുത്ത ഈ ശീട്ട് ഉപയോഗിച്ച് നാലുപേർ മാത്രമാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. ദർശന സമയത്ത് സാധാരണക്കാരായ ഭക്തരെ തടയുന്ന യാതൊരുവിധ നടപടികളും ദേവസ്വം അധികൃതരുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഒരാളുടെയും ദർശനം ഇതിന്റെ പേരിൽ മുടങ്ങിയിട്ടില്ലെന്നും ഭഗവാന് പായസം കൊണ്ടുപോകുന്ന പ്രത്യേക പൂജാ സമയത്ത് ഏകദേശം 15 മിനിറ്റോളം സാധാരണ ഭക്തർക്കൊപ്പം വരിയിൽ കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കി മടങ്ങിയതെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികൾക്ക് പരിക്ക്.ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം .സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് കുഴിയിലേക്ക് വീണത്. കുട്ടികളെ ഇറക്കാനായി റിവേഴ്സ്...

ഫാ.ജയിംസ് മുല്ലശ്ശേരിയെ ആദരിച്ചു

ചങ്ങനാശ്ശേരി: ഇന്ത്യയിലെ ഐസിഎസ്ഇ,  ഐ എസ് സി സ്കൂളുകളുടെ അഫിലിയേറ്റിങ് പ്രസ്ഥാനമായ Assn of School certification പ്രസിഡൻറായി  തിരഞ്ഞെടുത്ത  ഫാ ജയിംസ് മുല്ലശ്ശേരിയെ ചങ്ങനാശേരി സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. എസ് ബി...
- Advertisment -

Most Popular

- Advertisement -