Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsപ്ലസ് ടു...

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു : 77.97ശതമാനം വിജയം

തിരുവനന്തപുരം : രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.77.97ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 77.81% പേർ വിജയിച്ചിരുന്നു.ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു പരീക്ഷയെഴുതിയത്.ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും.

50 പെണ്‍കുട്ടികള്‍ക്കും 10 ആണ്‍കുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200) ലഭിച്ചു.30561 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ് – 84.64. കുറവ് കാസര്‍കോട് – 71.72.

ടെക്നിക്കൽ ഫലം 72.82 ശതമാനം ആണ്. 50 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ ഇടുക്കി ജില്ലയിലാണ്, 84.64 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം കാസർകോട് ജില്ലയിലാണ്, 71.72 ശതമാനം

കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

വെബ്സൈറ്റുകൾ:www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in .

മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവജനക്ഷേമ ബോർഡ് മണിനാദം നാടൻപാട്ട് മത്സരം

ആലപ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ  ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിനാദം നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. വെണ്മണി ആറ്റുപുറം കുടുംബ ഹാളിൽ സംഘടിപ്പിച്ച പരിപാടി  കേരള കലാമണ്ഡലം ഭരതനാട്യ...

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി : 19 കാരൻ പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം ഇടിച്ചത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19) പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍...
- Advertisment -

Most Popular

- Advertisement -