Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsനയപ്രഖ്യാപനം :...

നയപ്രഖ്യാപനം : ലോക് ഭവൻ നിർദേശം തള്ളി വന്ദേമാതരത്തിന്റെ 6 വരികൾ മാത്രം ; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം : സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികൾക്ക് തുടക്കം.എന്നാൽ എന്നാൽ ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം മുഴുവൻ വായിക്കാതെ ആദ്യത്തെ ആറ് വരികൾ പോലീസ് ബാൻഡ് അവതരിപ്പിക്കുകയായിരുന്നു. ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കുമെന്ന് അറിയിച്ചു.കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കും .ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കും .സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവ അവധി നൽകും .സർക്കാർ, സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും. ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും.യുവജനങ്ങള്‍ക്ക് സംരംഭം ആരംഭിക്കാന്‍ 5ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കും. സംസ്ഥാനത്ത് വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സ്‌കീം തുടങ്ങിയവ നടപ്പാക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പിൽ മാറ്റം ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.പുതിയ അലർട്ട് പ്രകാരം അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്...

Kerala Lotteries Results : 13-12-2024 Nirmal NR-410

1st Prize Rs.7,000,000/- NH 346716 (ALAPPUZHA) Consolation Prize Rs.8,000/- NA 346716 NB 346716 NC 346716 ND 346716 NE 346716 NF 346716 NG 346716 NJ 346716 NK 346716...
- Advertisment -

Most Popular

- Advertisement -