Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsഅബാൻ മേൽപ്പാലത്തിന്റെ...

അബാൻ മേൽപ്പാലത്തിന്റെ നിർമാണപുരോഗതി എംഎൽഎ വിലയിരുത്തി: ജൂലൈ 30-നകം പൂർത്തിയാക്കണം

പത്തനംതിട്ട: അബാൻ മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട് വിലയിരുത്തി. ഏഴ് വർഷത്തിലേറെയായി ഇഴഞ്ഞു നീങ്ങുന്ന അബാൻ മേൽപ്പാല നിർമാണം പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്റ് മുതൽ അബാൻ ജഗ്ഷൻ വരെയുള്ള ഭാഗത്തെ വ്യാപാരികളെയും ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു.

റോഡുകളും തകർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്നതോടെ വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ഒരുപോലെ പ്രതിസന്ധിയിലായി. മേൽപ്പാലം പണി ഇഴഞ്ഞ് നീങ്ങുന്നതിൽ താലൂക്ക് വികസന സമിതിയിൽ അബിൻ വർക്കി എംഎൽഎ അത്യപ്തി അറിയിച്ചിരുന്നു.

നഗരസഭാ ചെയർ പഴ്‌സൺ, കൗൺസിലർമ്മാർ എന്നിവരുടെ സാന്നിധ്യത്തിൽ  പാലത്തിന്റെ നിർമാണ ചുമതലയുള്ള കമ്പനി അധികൃതരേയും പിഡബ്ലുഡി, വാട്ടർ അതോരിറ്റി അധികൃതരേയും വിളിച്ചുവരുത്തി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എംഎൽഎ ആവശ്യപ്പെട്ടു. ജൂലൈ 30-നകമായി പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

ജൂലൈ 5ന് മുൻപ് റോഡിന്റെ ഒരു ഭാഗം തുറന്ന് നൽകാമെന്നും, ജൂലൈ 30ന് മുൻപ് റോഡിന്റെ എല്ലാ ഭാഗങ്ങളും തുറന്ന് നൽകാമെന്നും കോൺട്രാക്ടർ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. മഴക്കാലം കാരണം പണി നടത്താൻ പറ്റാത്ത സാഹചര്യമുണ്ടായാൽ പണി അൽപ്പം ദിവസങ്ങൾ കൂടി നീളും. എന്നാലും പരമാവധി വേഗത്തിൽ മേൽപാലം നിർമാണം പൂർത്തിയാക്കും.

നഗരസഭ അധികൃതരുടെ ആശങ്കകൾക്ക് അടക്കം ഉടൻ പരിഹാരം കാണും. ജലവിതരണ വകുപ്പിന്റെ പ്രശ്‌നം പഠിച്ച് ആവശ്യമായ തുക അനുവദിക്കാൻ മന്ത്രിയോട് ആവശ്യപ്പെടും. കൃത്യമായ അവലോകന യോഗങ്ങൾ ഉൾപ്പെടെ സംഘടിപ്പിച്ച് മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നും അബിൻ വർക്കി എംഎൽഎ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 06-02-2025 Karunya Plus KN-559

1st Prize Rs.8,000,000/- PV 706299 (VAIKKOM) Consolation Prize Rs.8,000/- PN 706299 PO 706299 PP 706299 PR 706299 PS 706299 PT 706299 PU 706299 PW 706299 PX 706299...

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ  അതൃപ്തി അറിയിച്ച് സിപിഐ

തിരുവനന്തപുരം: പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന്...
- Advertisment -

Most Popular

- Advertisement -