Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തിന്‍റെ കടബാധ്യത...

സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ ; ട്രഷറി പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം യുഡിഎഫ് സർക്കാർ പുറത്തിറക്കി . കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നു .സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നത്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം ₹78,851 കോടി ആയി ഉയർന്നു .കിഫ്‌ബി (KIIFB) വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ കടങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലഗോകുലം ശബരിഗിരി ഗോകുലജില്ല വാർഷികം

തിരുവല്ല : ബാലഗോകുലം ശബരിഗിരി ഗോകുലജില്ല വാർഷിക സമ്മേളനം‌ പ്രശസ്ത മേള പ്രമാണി ഡോ തിരുവല്ല രാധാകൃഷ്ണൻ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു. ശബരിഗിരി ഗോകുലജില്ല അദ്ധ്യക്ഷൻ എസ് മധുസൂദനൻ...

സി ജെ റോയിയുടെ സംസ്കാരം ഇന്ന് : മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -