Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsമണിയാര്‍ ബാരേജിന്റെ...

മണിയാര്‍ ബാരേജിന്റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം അത് 34.62 മീറ്ററായി ക്രമീകരിക്കാനായി ഏതു സമയത്തും ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ പരമാവധി 100 സെ.മി എന്ന തോതിലാവും ഷട്ടറുകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കുക. ഇത്തരം സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. അതിനാല്‍ കക്കാട്ടാറിന്റെയും , പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് : അട്ടിമറിയെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ട്രെയിന്‍ അട്ടിമറിയെന്ന് സംശയം. റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം...

മുംബൈ വിമാനത്താവളത്തിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ

മുംബൈ : മുംബൈ വിമാനത്താവളത്തിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ജക്കാർത്തയിൽ നിന്ന് വരുമ്പോഴാണ് ഇരുവരും...
- Advertisment -

Most Popular

- Advertisement -