Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsഗവിയിൽ ജീവനക്കാരി...

ഗവിയിൽ ജീവനക്കാരി കൊല ചെയ്യപ്പെട്ട സംഭവം: പരിസര പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനം

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി  വനത്തിനുള്ളിൽ കൊല ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് ഗവിയിലും  പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചു. കെ.യു. ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പുറത്ത് നിന്ന് എത്തുന്നവരുടെ പ്രവേശനത്തിനും താമസത്തിനും ഇനി മുതൽ നിയന്ത്രണം ഏർപ്പെടുത്തും. യുവതി കൊല ചെയ്യപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ ജനരോഷം കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കാൻ തീരുമാനമെടുത്തത്.

പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പുറത്ത് നിന്ന് എത്തി താമസിക്കുന്നവർക്കും ലയങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തും.

യുവതിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികൾ കഴിഞ്ഞ ദിവസം റോഡ് ഉപരോധം  ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തിയിരുന്നു. യോഗത്തിൽ റവന്യൂ, വനം, പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൊഴിലാളി യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരളിപ്പൂവിന് തൽക്കാലം വിലക്കില്ല ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നും അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം...

ജനറല്‍ ആശുപത്രിയില്‍ ഗപ്പി മത്സ്യ ഹാച്ചറി തുടങ്ങി

ആലപ്പുുഴ : ആലപ്പുഴ ജനറൽ ആശുപത്രിയിൽ കൊതുകു നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഗപ്പി മത്സ്യ ഹാച്ചറി ജനറൽ ആശുപത്രി അംഗണത്തിൽ തുടങ്ങി. ഹരിത ആശുപത്രി എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി പച്ചക്കറിതോട്ടം കൃഷിവകുപ്പുമായി ചേർന്ന് ആരംഭിച്ചു. ജീവിത...
- Advertisment -

Most Popular

- Advertisement -