Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsKollamനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ടിപ്പര്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി : മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.   ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

മണ്ണുകയറ്റിവന്ന ലോറിയാണ് നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. ഏഴുകുട്ടികളും ഒരു മുതിർന്നയാളുമാണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.

മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. അമിത വേഗതയിലെത്തിയ ലോറി ബസ് സ്‌റ്റോപ്പില്‍ ഇടിക്കുകയും, ബസ് കാത്തു നിന്ന കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു. കുട്ടികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.

പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കൊട്ടാരക്കരയിലുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മസാലബോണ്ട് : ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ. കേസിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാനായി ഇ.ഡിക്ക്...

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ

പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. എഡിഎം ബി...
- Advertisment -

Most Popular

- Advertisement -