Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsപേരൂർക്കടയിലെ യുവതിയുടെ...

പേരൂർക്കടയിലെ യുവതിയുടെ കൊലപാതകം : സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം : പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31)പിടിയിൽ. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് രഞ്ജിത്ത് പിടിയിലായത്.

മുതിയാവിളയിലെ വാടകവീടിനു സമീപം റബർ പുരയിടത്തിൽ മെയ് 9നാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുമുതൽ രഞ്ജിത്ത് ഒളിവിലായിരുന്നു. മർദനമേറ്റാണു മായ മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. രഞ്ജിത്ത് മായയെ സ്ഥിരമായി മർദിച്ചിരുന്നതായി ബന്ധുക്കളും പരിസരവാസികളും മൊഴി നൽകിയിരുന്നു .

മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തിയ രഞ്ജിത്ത്, ഭർത്താവ് മരിച്ച മായാ മുരളിയുമായി സൗഹൃദത്തിലാവുകയും എട്ട് മാസങ്ങൾക്ക് മുമ്പ് ഒരുമിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് ചോദ്യപേപ്പർ ചോർച്ച : മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ സി ബി ഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് ജമാലുദ്ദീൻ എന്ന മാദ്ധ്യമപ്രവർത്തകനെയാണ്...

തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു.2 പേർക്ക് പരിക്കേറ്റു.തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്‌.ചെന്നൈ-തിരുപ്പതി ദേശീയപാതയിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈ എസ്ആർഎം...
- Advertisment -

Most Popular

- Advertisement -