Sunday, July 5, 2026
No menu items!

subscribe-youtube-channel

HomeNewsവിനോ​ദ​യാ​ത്ര​യ്ക്കി​ടെ അ​പ​ക​ടം:...

വിനോ​ദ​യാ​ത്ര​യ്ക്കി​ടെ അ​പ​ക​ടം: വാഹനം ദേഹത്തുകയറി മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം​: വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ​യുണ്ടാ​​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാരി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ട്ടാ​ക്ക​ട കൊ​റ്റം​മ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​നു പ്ര​സാ​ദ് – നി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഋ​ഗ്വേ​ദ​യാ​ണ് മ​രി​ച്ച​ത്. അ​മ്പൂ​രി കു​റി​ച്ചി​ക്കാ​ട് പാ​ല​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​ർ മു​ന്നോ​ട്ട് നീ​ങ്ങി കു​ട്ടി​യു​ടെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

മൂന്ന് കു​ടും​ബ​ങ്ങ​ൾ ഒ​ന്നി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു. പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ ഹാ​ൻ​ഡ് ബ്രേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ റി​ലീ​സാ​യി മു​ന്നോ​ട്ട് ഉരു​ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ ഉ​ട​ൻത​ന്നെ കാ​ട്ടാ​ക്ക​ട നെ​യ്യാ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാര്‍ത്ഥി എംവി ആക്ട് പ്രകാരമുള്ള ഹെവി ഡ്രൈവിംഗ്‌...

അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്

ശബരിമല : പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി അയ്യപ്പ സന്നിധിയിൽ തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്. സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ്...
- Advertisment -

Most Popular

- Advertisement -