Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ സ്കൂൾ...

ബംഗാളിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് 3 പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത : ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്‌കൂൾ വാനിലിടിച്ച് 3 പേർക്ക് ദാരുണാന്ത്യം.വാൻ ഡ്രൈവറും രണ്ട് വിദ്യാർഥികളുമാണ് മരിച്ചത് .അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ ഏഴ് മണിയോടെ ബഹറംപൂർ മേഖലയിലെ കർണസുബർണ റെയിൽവേ ക്രോസിങ്ങിൽ വിദ്യാർഥികളുമായി പോയ സ്കൂൾ വാനിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.

ഒരു ട്രെയിൻ കടന്നുപോയതിന് ശേഷം ലെവൽ ക്രോസ് ഗേറ്റ് തുറന്ന സമയത്താണ് തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നുവന്നത്. ഗേറ്റ് വാച്ചറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ വിദ്യാർഥികളെ ഉടൻ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുക്കിയ പരീക്ഷ തീയതികൾ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബർ 12, 13, 19, 20 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ യഥാക്രമം 23, 22, 26, 27 തീയതികളിൽ...

മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വിൽപ്പന നടത്തുന്ന മരുന്നുകൾക്ക് നിയന്ത്രണം വരുന്നു: ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ തീരുമാനം

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നേരിട്ടു വിൽപ്പന നടത്തുന്ന മരുന്നുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി)...
- Advertisment -

Most Popular

- Advertisement -