Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആർടിസി ബസിൽ...

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ : കെഎസ്ആർടിസി ബസ്സിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. കായംകുളം ഡിപ്പോയിലെ ഡ്രൈവറും അമ്പലപ്പുഴ സ്വദേശിയുമായ രഞ്ജൻ (53) ആണ് പിടിയിലായത്. അതിക്രമത്തിന് ശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ശനിയാഴ്ച രാവിലെ ആലപ്പുഴ – തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസ് കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. കൊല്ലത്തേക്ക് പോകാനായി ആലപ്പുഴയിൽ നിന്നാണ് പെൺകുട്ടി ഈ ബസിൽ കയറിയത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ചു പോകുകയായിരുന്ന രഞ്ജൻ അമ്പലപ്പുഴയിൽ നിന്നാണ് ഇതേ ബസിൽ കയറിയത്.

പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർ രഞ്ജന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന കേരളം പദ്ധതി : വെർച്വൽ തൊഴിൽമേള 13 -ന്

ആലപ്പുഴ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ 13ന്  വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ്...

ആടുജീവിതത്തില്‍ തുടങ്ങി വോട്ട് ഉത്സവം പറഞ്ഞ്‌ നജീബ് കളക്ട്രേറ്റില്‍

ആലപ്പുഴ: "ആലപ്പുഴ ആഘോഷിക്കും, ജനാധിപത്യത്തിന്റെ ഉത്സവം" സെല്‍ഫിയെടുക്കാനുള്ള നീണ്ട തിരക്കുകള്‍ക്കിടയില്‍ നജീബിന്റെ വാക്കുകള്‍ കൈയടിയോടെയാണ് കളക്ട്രേറ്റ് വരവേറ്റത്. വോട്ടര്‍ബോധവത്കരണ പരിപാടി ആലപ്പുഴയുടെ( സ്വീപ്പ് ) ഭാഗമായി ടാഗ് ലൈന്‍ പ്രകാശനത്തിന് എത്തിയതായിരുന്നു ആടുജീവിതത്തിലെ...
- Advertisment -

Most Popular

- Advertisement -