Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള കേസ് : അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ എസ്ഐടിക്ക് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന്  എസ്ഐടിക്ക് ഹൈക്കോടതിയുടെ നിർദേശം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിൽ നിന്നും പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും എസ്ഐടി കോടതിയെ അറിയിച്ചു.

സെപ്റ്റംബർ 3 ന് കേസ് വീണ്ടും പരിഗണിക്കും. സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തും, ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്ഐടി നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

2019ൽ സ്വർണ്ണംപൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവ് കുറച്ച് സ്വർണ്ണം പൂശിയ നടപടി മറച്ച് വയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ. ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ട് പോയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വർഷങ്ങൾ നീണ്ട കൃത്യമായ പദ്ധതിയിലൂടെയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് നിയമനം

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 27 രാവിലെ 11 ന് കോളജില്‍ നടക്കുന്ന...

എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി.മെ‍ഡിക്കൽ കോളേജ് ഹിയറിങ്ങിൽ അപാകതയുണ്ടായോ എന്ന് പരിശോധിക്കണം.വീണ്ടും ഹിയറിങ് നടത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -