Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സീനിയർ...

സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കം

തിരുവല്ല: കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന Yonex Sunrise Muthoot MCred All Kerala Senior Ranking Badminton Tournament -2026 തിരുവല്ല പ്രൈം സ്പോർട്സ് സെന്ററിൽ ആവേശകരമായ തുടക്കമായി.

തിരുവല്ല എം.എൽ.എ അഡ്വ. വറുഗീസ് മാമ്മൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. വിവിധ കായിക ഇനങ്ങൾ ഉൾപ്പെടുത്തി ജില്ലാ സ്റ്റേഡിയം ഉടൻ യാഥാർത്ഥ്യമാക്കുമെന്നും, പത്തനംതിട്ട ജില്ലയെ സംസ്ഥാനത്തെ പ്രധാന കായിക കേന്ദ്രമായി വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ ശക്തമായ പിന്തുണ നൽകുമെന്നും കായിക വികസനത്തിന് വലിയ പ്രാധാന്യം നൽകുന്ന സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ നിയോഗിച്ച ചീഫ് റഫറി ഇ.പി. ദിവാകരൻ  ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (BAI) പുതുതായി അവതരിപ്പിച്ച സ്‌കോറിംഗ് സംവിധാനമാണ് ഈ ടൂർണമെന്റിൽ നടപ്പാക്കുന്നത്. ജൂലൈ 22 മുതൽ 26 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് താരങ്ങൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും.

പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് വിനോജ് മാമൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ ട്രഷറർ ടി. ബിനുരാജ്, ഡോ. റെജിനോൾഡ്, അഡ്വ. പ്രകാശ് ബാബു, രാജേഷ് ടി. ആർ, മാത്യു തോമസ്, ജിജു എബ്രഹാം, ജോർജ് പുത്തൻമഠം എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐഎസ് ആർ ഒ ചാരക്കേസ് കെട്ടിച്ചമച്ചത് : സി ബി ഐ കുറ്റപത്രം

തിരുവനന്തപുരം: വിവാദമായ ഐ എസ് ആർ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി ബി ഐ കുറ്റപത്രം.നമ്പി നാരായണനെ യാതൊരു തെളിവുമില്ലാതെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്.സിഐ ആയിരുന്ന എസ്. വിജയനാണ് കേസ്...

ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു

ആറന്മുള : സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു. ആറന്മുള കിഴക്ക് പള്ളിയോട സേവാ സമിതിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭാ പരിധിയിലെ 80 ൽപരം...
- Advertisment -

Most Popular

- Advertisement -