Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsധർമ്മേന്ദ്ര പ്രധാന്റെ...

ധർമ്മേന്ദ്ര പ്രധാന്റെ പോസ്റ്റർ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു

തിരുവല്ല : നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്‌ത വിദ്യാർത്ഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ചതിലും, നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പി മാരെ കയ്യേറ്റം ചെയ്‌തതിനെതിരെയും കെഎസ്‌യു തിരുവല്ല അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പോസ്റ്റർ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.

അസംബ്ലി പ്രസിഡന്റ് ടോണി ഇട്ടി അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ബെന്നി സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ രേഷ്മ രാജേശ്വരി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ജിസ്സൺ സി വർഗീസ്, അലിം ഷാ, ഷൈൻ സന്തോഷ്‌, റോയ് തിരുമൂലപുരം,ഷോൺ റ്റി സന്തോഷ്‌,റോജി വര്ഗീസ്, ഏബൽ തോമസ്, ആൻസൺ എ ജോർജ്, ജോസ് ജോസഫ്, സുജിൻ സുനിൽ എന്നിവർ നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും  ഫര്‍മാനുമായി തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും പങ്കാളിയായ ഫര്‍മാനുമായി തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘമാണ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ ആവശ്യം....

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ പൊലീസും ഡാൻസാഫ് ടീമും പിടികൂടി

പത്തനംതിട്ട : ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ ഇലവുംതിട്ട പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്. അഭിജിത് (22) ആണ്  മലങ്കാവിൽ പിടിയിലായത്. പൊലീസിനെ കണ്ട് തിടുക്കത്തിൽ...
- Advertisment -

Most Popular

- Advertisement -