Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴ് ബ്ലോക്ക്...

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ യോഗ പരിശീലനത്തിന്  തുടക്കമായി

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 41 ദിവസത്തെ യോഗ പരിശീലന പരിപാടിയുടെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 66-ാം നമ്പർ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികല, രജനി, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിൻസൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സജി, വാർഡ് അംഗങ്ങളായ ജോജി, മായാദേവി, വൈശാഖ് പി, സന്ധ്യാമോൾ റ്റി എസ്., അങ്കണവാടി സൂപ്പർവൈസർ സിന്ധു എന്നിവർ ആശംസകൾ അറിയിച്ചു.

66-ാം നമ്പർ അങ്കണവാടിയിൽ നടക്കുന്ന  41 ദിവസത്തെ യോഗ പരിശീലനത്തിൽ, നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘സ്വയംജ്വാല’ വയോജന ക്ലബ്ബിലെ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഹ്വാനം ചെയ്തു.വരുംകാലങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പ് ; 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ഇന്ന് തിരുവോണം: ഏവർക്കും ദേശം ന്യൂസിന്റെ ഓണാശംസകൾ

പത്തനംതിട്ട: ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. കേരളത്തിന്റെ ദേശീയോത്സവമായ  ഓണത്തിന് പിന്നിൽ മനോഹരമായ ഒരു ഐതിഹ്യവും സാംസ്കാരികമായ നിരവധി ആചാരങ്ങളുമുണ്ട്. അസുരരാജാവായ മഹാബലിയുടെ ഭരണകാലവുമായി ബന്ധപ്പെട്ടാണ്...
- Advertisment -

Most Popular

- Advertisement -