Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിലെ കുറവ്; എൽഡിഎഫ്  മാർച്ചും ധർണയും ആഗസ്റ്റ് 3-ന്

തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്, പുതുക്കിയ ബജറ്റിൽ വെട്ടികുറച്ച് വികസന പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയ
യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും ആഗസ്റ്റ് 3-ന് നടക്കും. തിരുവല്ല നഗരസഭയിലേക്കുള്ള മാർച്ച്‌  ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.മാത്യു ടി തോമസ്  ഉദ്ഘാടനം ചെയ്യുമെന്ന് എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. ആർ.സനൽ കുമാർ അറിയിച്ചു. മണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം.

തിരുവല്ല നഗരസഭയിലെ മാലിന്യ സംസ്കരണ പ്രശ്നത്തിലും നഗരസഭയുടെ സ്ഥലം കോൺഗ്രസ്‌ നേതാവിന് പതിച്ച് നൽകാനുള്ള  ഭരണ സമിതിയുടെ തീരുമാനത്തിലും എൽഡിഎഫ് മണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു. എൽഡിഎഫ് സർക്കാരിന്റെ ശ്രമഫലമായി തിരുവല്ലയ്ക്ക് ലഭിച്ച നേട്ടങ്ങൾ അട്ടിമറിയ്ക്കാനുള്ള   എംഎൽഎയുടെ ശ്രമം ഉപക്ഷിക്കണം.

തെരഞ്ഞെടുപ്പ്  പെരുമാറ്റചട്ടം ലംഘിച്ച് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി
അനൂപ് ആന്റണി ചെലവഴിച്ച പണത്തെ സംബന്ധിച്ച്  തെരഞ്ഞെടുപ്പ് കമ്മിഷന്  നൽകിയ പരാതിയിന്മേൽ  കമ്മിഷൻ തുടർ നടപടി സ്വീകരിക്കണമെന്നും അനധികൃത പണത്തിന്റെ ശ്രോതസ്സുകളെ സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിൽ തന്നെ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ പ്രാധാന്യം കൂടുതൽ ഗൗരവമുള്ളതായും യോഗം വിലയിരുത്തി.

സാം കുളപ്പള്ളി അധ്യക്ഷനായി. എൽഡിഎഫ്  ജില്ലാ കൺവീനർ അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ചെറിയാൻ പോളച്ചിറയ്ക്കൽ, അഡ്വ. രതീഷ് കുമാർ, ഫ്രാൻസിസ് വി.ആന്റണി, സി.എൻ രാജേഷ്, കൃഷ്ണൻ കുട്ടി, ബേബി തോട്ടത്തിൽ, പി.സി. രാജു, ബാബു കൂടത്തിൽ, മുഹമ്മദ്‌ സലിം, അബ്‌ദുൽ റഹിം തുടങ്ങിയവർ  പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ വിഷയത്തില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ വിവരം പൊലീസ് ഐ ബിയെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച...

സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു : ബൂത്തുകളിൽ കനത്ത തിരക്ക്

തിരുവനന്തപുരം: കേരളം പതിനാറാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പോളിങ് ബൂത്തുകളിൽ ജനസാഗരം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ചപോളിംഗാണ് രേഖപ്പെടുത്തുന്നത്.  നഗര-ഗ്രാമ വ്യത്യാസമില്ലാതെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്...
- Advertisment -

Most Popular

- Advertisement -