Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsറൈഫിൾ ക്ലബ്ബ്...

റൈഫിൾ ക്ലബ്ബ് ഷൂട്ടർമാരെ നിയോഗിക്കാമെന്ന വനം വകുപ്പിൻ്റെ തീരുമാനം ജില്ലയിലെ കർഷകർക്ക് ഗുണകരമാകും

പത്തനംതിട്ട: കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് റൈഫിൾ ക്ലബ്ബ് ഷൂട്ടർമാരെ നിയോഗിക്കാമെന്ന വനം വകുപ്പിൻ്റെ തീരുമാനം ജില്ലയിലെ കർഷകർക്ക് ഗുണകരമാകും.  ജില്ലയിലെ മലയോര മേഖലകൾ കൂടാതെ ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലും വരെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇതു കാരണം കൃഷി ഉപേക്ഷിച്ച കർഷകർക്ക് ആശ്വാസത്തോടെ വീണ്ടും കൃഷിയിടത്തിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷയാണ് വനം വകുപ്പിൻ്റെ പുതിയ ഉത്തരവിലൂടെ ലഭിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങൾ റൈഫിൾ ക്ലബ്ബുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താനാണ് വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.  പത്തനംതിട്ട ജില്ലയിലും റൈഫിൾ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുളയിലാണ് ജില്ലാ റൈഫിൾ ക്ലബ്ബിൻ്റെ ആസ്ഥാനം. സംസ്ഥാന റൈഫിൾ അസോസിയേഷൻ്റെ കീഴിലാണ് ജില്ലാ റൈഫിൾ അസോസിയേഷനും പ്രവർത്തിക്കുന്നത്. ജില്ലയിൽ കലക്ടറും ജില്ലാ പൊലീസ് മേധാവിയുമാണ് അസോസിയേഷൻ്റെ ഒഫിഷ്യോ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും.

ഒരു ഷ്യൂട്ടർക്ക് തന്നെ ഏതു തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തിക്കാമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  എന്നാൽ ഷൂട്ടർമാരെ തിരഞ്ഞെടുക്കുമ്പോൾ ഏകജാലക സംവിധാനത്തിലൂടെ മാത്രം അനുമതി നൽകുന്ന കാര്യം കൂടി സർക്കാർ പരിഗണിക്കണമെന്ന് റൈഫിൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. എസ്. ജഗൻമോഹൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം : ബിജെപി കെപിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി

തിരുവനന്തപുരം: ഡെല്‍ഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ ബിജെപി കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവും കലാപശ്രമവും...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : മത്സരിക്കുന്നത് 10 സ്ഥാനാർഥികൾ

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്.യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി...
- Advertisment -

Most Popular

- Advertisement -