Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsപരസ്യ വരുമാനം:...

പരസ്യ വരുമാനം: കെഎസ്ആർടിസി ബസുകളിൽ ടിവി സ്ഥാപിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടിവി സ്ഥാപിക്കുന്നു. 32 ഇഞ്ച് ടിവികളാണ് സ്ഥാപിക്കുന്നത്. കോട്ടയം ആസ്ഥാനമായ കമ്പനിക്കാണ് കരാർ. ആദ്യഘട്ടത്തിൽ 500 ബസ്സുകളിലും ടിവി സ്ഥാപിക്കുക. പിന്നീട് മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും.

ടിവിയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തിയാണ് കരാർ കമ്പനി ഇവ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുക.ബസ്സിൽ ഡ്രൈവർ സീറ്റിന് പുറകിലായി യാത്രക്കാർക്കെല്ലാം കാണാവുന്ന വിധത്തിൽ മുകളിലായാണ് ടിവി സ്ഥാപിക്കുന്നത്. ടിവിയിൽ വാർത്തയ്‌ക്കൊപ്പം ബസ് സഞ്ചരിക്കുന്ന വഴിയിലെ വിവരങ്ങൾ, എത്തിയ സ്റ്റോപ്പ്, അടുത്ത സ്‌റ്റോപ്പ്, ബസ് സമയം, കെഎസ്ആർടിസിയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ എല്ലാം അറിയാം.

കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ടിവി സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതുമടക്കം എല്ലാ കരാറെടുത്ത കമ്പനി ചെയ്യും വിധമാണ് പദ്ധതി. പ്രതിമാസം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക ലൈസൻസ് ഫീസായി കെഎസ്ആർടിസിക്ക് നൽകുകയും ചെയ്യും. നാനൂറോളം ബസുകളിൽ ടിവി സ്ഥാപിച്ചു. ശേഷിക്കുന്നവയിൽ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു.  നാല് ഒഴിവുകളാണുള്ളത്.  700 രൂപയാണ് ദിവസ വേതനം.  അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട്...

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം ; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. നേഴ്‌സ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
- Advertisment -

Most Popular

- Advertisement -