Friday, July 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓല ഇലക്ട്രിക്കൽ...

ഓല ഇലക്ട്രിക്കൽ വെഹിക്കിൾ ഉപഭോക്താക്കൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

കോട്ടയം: ജില്ലയിലെ ഓല ഇലക്ട്രിക് ഇരുചക്ര വാഹന ഉപഭോക്താക്കൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. എല്ലാ സർവീസ് സെന്ററുകളും ഉടൻ പൂർണമായും പ്രവർത്തനക്ഷമമാക്കുക, സ്പെയർ പാർട്സ് ക്ഷാമം അടിയന്തരമായി പരിഹരിക്കുക,സർവ്വീസ് സെൻ്ററുകളിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഉടൻ റിപ്പയർ ചെയ്ത് കൈമാറുക,വാഹനങ്ങൾക്ക് കേട് വന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗാന്ധി സ്ക്വയറിൽ നിന്നും സ്‌കൂട്ടറുകൾ തള്ളി മാർച്ച് നടത്തിയത്.  ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഓല കമ്പനിയ്ക്ക്, ഉപഭോക്താക്കളുടെ സർവ്വീസ് ഉറപ്പാക്കാനുള്ള ബാദ്ധ്യത ഉണ്ട്. അത് ചെയ്യുവാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ഓല ബയേഴ്സ് ആക്ഷൻ കൗൺസിൽ (OBAC) പ്രസിഡൻ്റ് ഇ.വി പ്രകാശ് അധ്യക്ഷത വഹിച്ചു. മുൻ എം.പി അഡ്വ. സുരേഷ് കുറുപ്പ്, ഡോ. സെലിൻ ഫിലിപ്പ്, മിനി കെ. ഫിലിപ്പ്, ഒ ബി എ സി രക്ഷാധികാരി ഫാദർ ജോൺസ് ഏബ്രഹാം, സെക്രട്ടറി അഡ്വ. അഭിലാഷ് ചെമ്പകശ്ശേരി, ജോയിൻ്റ് സെക്രട്ടറി അരവിന്ദ് വി എ എന്നിവർ പ്രസംഗിച്ചു. മാർച്ചിനുശേഷം കളക്ടർക്കും ആർ.ടി.ഒയ്ക്കും നിവേദനം നൽകി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ കടകളുടെ സമയം മാറുന്നു : രാവിലെ 9 മുതൽ 12 വരെ 

തിരുവനന്തപുരം : സംസ്ഥാനത്തു റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തനസമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8നു പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ...

ബിവറേജ് ഔട്ട്ലെറ്റിൽ പൊലീസുകാരന്റെ അതിക്രമം : പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമം

കൊച്ചി : ബവ്റിജസ് കോർ‍പറേഷനിലെ ഔട്ട്‍ലെറ്റിൽ മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം.പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുകയും തടഞ്ഞ വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.എറണാകുളം പട്ടിമറ്റത്താണ് സംഭവം. ജീവനക്കാരുടെ...
- Advertisment -

Most Popular

- Advertisement -