Friday, August 7, 2026
No menu items!

subscribe-youtube-channel

HomeHealthമഴക്കെടുതി ബാധിത...

മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രത വേണം

പത്തനംതിട്ട : മഴക്കെടുതി പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ എലിപ്പനി പടരാന്‍ സാധ്യത കൂടുതലാണ്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, വീടും പരിസരവും വൃത്തിയാക്കുന്നവര്‍ നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ ഗുളികകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. കൈകാലുകളിലോ ശരീരത്തിലോ മുറിവുള്ളവര്‍ മലിനജലത്തില്‍ ഇറങ്ങരുത്. ഇറങ്ങേണ്ടി വന്നാല്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം.

മഴക്കെടുതി ബാധിത പ്രദേശങ്ങളിലെ കിണറുകള്‍ സൂപ്പര്‍ക്ലോറിനേഷന്‍ ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കണം. ഭക്ഷണസാധനങ്ങള്‍ വൃത്തിയുള്ള സാഹചര്യത്തില്‍ തയ്യാറാക്കി വിതരണം ചെയ്യണം. ക്യാമ്പുകളിലും വീടുകളിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. ജലജന്യരോഗങ്ങള്‍, വയറിളക്കം, പനി എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. വ്യക്തിശുചിത്വം പാലിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് രോഗവ്യാപനം കുറയ്ക്കും. വെള്ളം ഇറങ്ങുന്നതോടെ ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ എന്നിവ പരത്തുന്ന കൊതുകുകള്‍ വളരാനിടയുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം. ചിരട്ടകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കരുത്.

മഴക്കെടുതി സമയത്ത് പാമ്പുകളുടെ ശല്യം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണം. പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സ് വിളിച്ച് പാമ്പ് വിഷത്തിനെതിരെ ചികത്സ ലഭ്യമായിട്ടുള്ള ആശുപത്രിയില്‍ എത്തിക്കണം.

പാമ്പ് വിഷത്തിനെതിരെ ചികത്സ ലഭ്യമാകുന്ന ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങള്‍

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
അടൂര്‍ ജനറല്‍ ആശുപത്രി
പത്തനംതിട്ട ജനറല്‍ ആശുപത്രി
കോഴഞ്ചേരി ജില്ല ആശുപത്രി
കോന്നി, റാന്നി, മല്ലപ്പള്ളി ,തിരുവല്ല താലൂക്ക് ആശുപത്രികള്‍
അടൂര്‍ ഹോളിക്രോസ് ആശുപത്രി
അടൂര്‍ ലൈഫ്ലൈന്‍ ആശുപത്രി
അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്
തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്
കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി
തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി
പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍

പനി, ശരീരവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും ജീവിതശൈലീ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവര്‍ ക്യാമ്പിലും മുടങ്ങാതെ കഴിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് കോളേജ് ഓഫ്  നഴ്സിംഗിൻ്റെ ആഭിമുഖ്യത്തിൽ ‘ഡിലറ്ററെ 1.0’ ദേശീയ ശില്പശാല

തിരുവല്ല: പാലിയേറ്റീവ് കെയർ രംഗത്തെ നൂതനമായ കാഴ്ചപ്പാടുകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ബിലീവേഴ്സ് ചർച്ച് നഴ്സിംഗ് കോളേജ് സംഘടിപ്പിച്ച 'ഡിലറ്ററെ 1.0' (DILATARE 1.0) ദേശീയ ഏകദിന ശില്പശാല വിജയകരമായി നടന്നു. 'ജീവിതത്തെ...

ഭീകര മൊഡ്യൂൾ തകർത്ത് യുപി പോലീസ് : 4 ഭീകരർ പിടിയിൽ

ലക്‌നൗ : പാകിസ്ഥാൻ ബന്ധമുള്ള ഭീകരവാദ മൊഡ്യൂളിനെ തകർത്ത് യുപി ആ​ന്റി ടെററി​സ്റ്റ് സ്ക്വാഡ്.റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട നാല് യുവാക്കൾ പിടിയിലായി.മീററ്റ് സ്വദേശിയായ...
- Advertisment -

Most Popular

- Advertisement -