Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsമെസ്സി വിവാദത്തിൽ...

മെസ്സി വിവാദത്തിൽ ജിഎസ്ടി പിരിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരേ നടപടി

തിരുവനന്തപുരം : ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ജിഎസ്ടി പിരിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരേ നടപടി.കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ ജിഎസ്ടി കമ്മീഷണർ മെമ്മോ നൽകി.

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ കൈമാറിയ തുകയുടെ നികുതി ഈടാക്കിയിട്ടില്ലെന്ന് ജിഎസ്‌ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

ജി.എസ്.ടി. തുകയായ 22.68 കോടി രൂപ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നിന്ന് പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ .എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ഈ നികുതി വെട്ടിപ്പ് കണ്ടെത്തി. എന്നാൽ നികുതി ഈടാക്കാൻ നടപടി ഒന്നും ഉണ്ടായില്ല.

 വടക്കൻ മേഖലാ ജോയിന്റ് കമ്മീഷണർ ശ്രീവത്സ, കാസർകോട് ഡെപ്യൂട്ടി കമ്മീഷണർ വി. സജിത്ത്, ഇന്റലിജൻസ് ഓഫീസർ സജിനി എന്നിവർക്കാണ് ചാർജ് മെമ്മോ നൽകിയിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി : ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി : പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ...

രാമഞ്ചിറ റൗണ്ട് എബൌട്ട് നാടിനു സമർപ്പിച്ചു

തിരുവല്ല: നഗരത്തിന്റെ പ്രവേശന കവാടമായ രാമഞ്ചിറ ബൈപാസ് ജംഗ്ഷനിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ പണിതീർത്ത ഉദ്യാനം തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി . തോമസ് നാടിനു...
- Advertisment -

Most Popular

- Advertisement -