Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ആശുപത്രി...

ബിലീവേഴ്സ് ആശുപത്രി സ്ഥാപക ദിനം ആഘോഷിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പന്ത്രണ്ടാമത് സ്ഥാപകദിനാഘോഷം  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ  മോറാൻ മോർ ഡോ സാമുവൽ  തിയോഫിലെസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യ്തു.  ഒരേ സ്ഥാപനത്തിൽ ദീർഘകാല സേവനം നിർവഹിക്കുന്നവരാണ് ആ സ്ഥാപനത്തിൻ്റെ അടിത്തറയെന്ന്  മെത്രാപ്പോലീത്ത ബിലീവേഴ്സ് ആശുപത്രിയിൽ പത്തുവർഷത്തെ സേവനം പൂർത്തിയാക്കിയവരെ അഭിനന്ദിച്ചു പറഞ്ഞു.

കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ റവ ഫാ സിജോ പന്തപള്ളിൽ അധ്യക്ഷനായി. ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ച് സെക്രട്ടറിയും ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ റവ ഡോ ഡാനിയൽ ജോൺസൺ, ഡയറക്ടറും സി ഇയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ  സണ്ണി കുരുവിള, ഡെപ്യൂട്ടി ഡയറക്ടറും എമർജൻസി വിഭാഗം മേധാവിയുമായ ഡോ ഷമ്മി ഡഗ്ലസ് ലാംപർട്ട്, ചീഫ് നഴ്‌സിംഗ് ഓഫീസർ  മിനി സാറാ തോമസ്, എച്ച് ആർ വിഭാഗം മേധാവി  സുധാ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബിലീവേഴ്സ് ആശുപത്രിയിൽ പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയ 158 ജീവനക്കാരെ മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി : കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു.മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.മുഖ്യമന്ത്രി മോഹൻ യാദവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പം ഭോപ്പാലിലെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്.സെപ്റ്റംബർ...

റസീനയുടെ ആത്മഹത്യ : വിദേശത്തേക്കു കടന്ന രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കണ്ണൂർ : കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. സുനീര്‍, സക്കറിയ എന്നിവർ വിദേശത്തേക്കു കടന്നതായാണ് പൊലീസിനു വിവരം ലഭിച്ചത്....
- Advertisment -

Most Popular

- Advertisement -