Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരുവാറ്റ കൊലപാതകം...

കരുവാറ്റ കൊലപാതകം : പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ : കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്.ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ഇല്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ചു, തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു .

പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഇതുസംബന്ധിച്ച് മുൻവിധികളുമില്ലെന്നുമുള്ള വാദം ഉയർന്നിരുന്നു.എന്നാൽ ഇതു തള്ളി ജുവനൈൽ നീതിന്യായ സംവിധാനത്തിൽ അപൂർവമായി പരിഗണിക്കപ്പെടുന്ന നടപടിയാണ് ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായത്.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ സാധിച്ചില്ലെങ്കിൽ അന്വേഷണം ദുർബലപ്പെടുമെന്ന പ്രോസിക്യൂഷൻ വാദവും ബോർഡ് അംഗീകരിച്ചു.കേസിൽ 13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പ്രതികളും പ്രായപൂർത്തിയാകാത്തവർ ആണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമന തർക്കം : സാങ്കേതിക,ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും

ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം .രണ്ട് സര്‍വകലാശാലകളിലെയും വിസിമാരെ...

പാലായിൽ എൽഡിഎഫ് അവിശ്വാസം പാസായി ; ദിയ ബിനു പുറത്ത്: അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

കോട്ടയം : പാലായിൽ നഗരസഭാധ്യക്ഷ ദിയ ബിനുവിന് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു....
- Advertisment -

Most Popular

- Advertisement -