അമ്പലപ്പുഴ: അമ്പലപ്പുഴ കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു.എൻ. എസ്. എസ്. കരയോഗം 1632ന്റെ യും വനിത സമാജം, ബാലസമാജം എന്നിവയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തിയത്. കരയോഗ മന്ദിരത്തിൽ കരയോഗം പ്രസിഡന്റ് വി. ജെ. ശ്രീകുമാർ വലിയമഠം ഉത്ഘടനം ചെയ്തു.
എൻ. എസ്. എസ്. താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം എൻ. മുരുകദാസ്, വനിത സമാജം പ്രസിഡന്റ് എൻ. ഓമന, ഗ്രാമ പഞ്ചായത്ത് അംഗം ഹരികൃഷ്ണൻ, കരയോഗം സെക്രട്ടറി സി. ശശികുമാർ എന്നിവർ പ്രസംഗിച്ചു. അത്ത പൂക്കളം, സോപാന സംഗീതം, തിരുവാതിര കളി, നാടൻ പാട്ട്, വഞ്ചി പാട്ട് തുടങ്ങിയ കലാപരിപാടികളും ഓണ സദ്യയും നടത്തി.





