Monday, June 23, 2025
No menu items!

subscribe-youtube-channel

HomeSpiritualആലംതുരുത്തി ഭഗവതി...

ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ 16-ാമത് ശ്രീമദ്‌ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി

തിരുവല്ല: ഇടിഞ്ഞില്ലം തിരു-  ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഇടവക്കാർത്തികയോട് അനുബന്ധിച്ചു നടത്തുന്ന 16-ാമത് ശ്രീമദ്‌ ദേവീഭാഗവത നവാഹയജ്ഞത്തിനു തുടക്കമായി. മുൻ ശബരിമല മേൽശാന്തി  ഈശ്വര നാരായണൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീരാഗ് കാരയ്ക്കാട്ടില്ലം, ഹരികുമാർ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. തുടർന്ന് ഏറ്റുമാനൂരപ്പൻ കോളജ് അസിസ്റ്റന്റ് പ്രൊഫ. സരിത അയ്യർ ഗ്രന്ഥസമർപ്പണവും പ്രഭാഷണവും നിർവഹിച്ചു.

നവാഹയജ്ഞ ദിവസങ്ങളിൽ രാവിലെ 7 ന് ശ്രീമദ് ദേവീഭാഗവത പാരായണം, 8.30 ന് ഗായത്രീ ഹോമം, 11.30 ന് കുങ്കുമകലശാഭിഷേകം, 1 ന് അന്നദാനം, നാരായണീയ പാരായണം, 5.30ന് വിഷ്ണു സഹസ്രനാമാർച്ചന എന്നിവ ഉണ്ടാകും.

29 ന് രാവിലെ വാഗ്ബീജ മന്ത്രാർച്ചന, 9.30 ന് നവഗ്രഹ പൂജ. 30 ന് രാവിലെ 11ന് ശ്രീകൃഷ്ണാവതാരം, 12.30ന് ഉണ്ണിയൂട്ട്. 31 ന് രാവിലെ 11ന് നവ ദുർഗ്ഗാപൂജ. 1 ന് രാവിലെ 9.30ന് കുമാരീ പൂജ, രാത്രി 9.00ന് തിരുവാതിര. 2 ന് രാവിലെ 9.00ന് സ്വയം വര ഹോമം, 10.30 ന് പാർവ്വതി പരിണയ ഘോഷയാത്ര. 3 ന് രാവിലെ 9.30ന് മൃത്യുഞ്ജയ ഹോമം. 4 ന് രാവിലെ 9 ന് ശത്രുസംഹാര പൂജ, 10 ന് നവാക്ഷരീ ഹോമം. 5 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12.30ന് ശ്രീഭൂതബലി, 3 ന് അവഭൃഥസ്നാന ഘോഷയാത്ര  എന്നിവ നടക്കും.

മഹാമായ സേവാ സംഘം പ്രസിഡൻ്റ് എൻ നീലകണ്ഠശർമ്മ, സെക്രട്ടറി അനീഷ് പി ഓമനക്കുട്ടൻ, ട്രഷറർ ദേവദാസപ്പണിക്കർ, ജോ. സെക്രട്ടറി അർജ്ജുൻ ആർ നാഥൻ, കൺവീനർമാരായ പ്രദീപ് സി സി, ശ്രേയസ്സ് സതീഷ്, പി എസ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മിനി സിവിൽ സ്റ്റേഷൻ – കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം പണികൾ ആരംഭിച്ചു

പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷൻ - കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം  മാറ്റുന്ന ജോലികൾ ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് ഇന്ന് രാവിലെയോടെയാണ് പണികൾ ആരംഭിച്ചത്. റോഡിൽ ...

ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍:  ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കമായി

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമപ്രകാരം മാര്‍ച്ച് മുതല്‍ ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കമായി. അറസ്റ്റിലായ എല്ലാവരുടെയും കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരായ മറ്റുള്ളവരുടെയും വിരലടയാളം, നേത്രാന്തരപടലം, കൃഷ്ണമണി തുടങ്ങിയ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുകയും...
- Advertisment -

Most Popular

- Advertisement -