Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeSportsഒളിമ്പിക് ദിന...

ഒളിമ്പിക് ദിന വാരാചരണവും  സംഘാടകസമിതി യോഗവും

തിരുവല്ല: പത്തനംതിട്ട ജില്ല ഒളിമ്പിക് ദിന വാരാചരണവും  പാരീസ് ഒളിമ്പിക്സ് ആഘോഷങ്ങളുടെ തിരുവല്ലാ സംഘാടകസമിതി യോഗവും നടന്നു.  ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്   കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു . ഡോ: റെജിനോൾഡ് വർഗീസ് അധ്യക്ഷത വഹിച്ചു .

ജൂൺ 23 ഒളിമ്പിക് ദിനാചരണ സമാപന സമ്മേളനവും, കൂട്ടയോട്ടവും ഘോഷയാത്രയും നടത്തുവാൻ തീരുമാനിച്ചു. റവന്യു ടവർ പരിസരത്തു നിന്നും 3 മണിക്ക് ആരംഭിച്ച് 4.30 ന് കെ എസ് ആർ ടി സി  കോർണറിൽ സമാപിക്കും.

യോഗത്തിൽ കെ.റ്റി. ചാക്കോ, ആർ പ്രസന്നകുമാർ, ശ്രീനിവാസ് പുറയാറ്റ്, ജോയി പൗലോസ്, ചെറിയാൻ പോളച്ചിറക്കൽ, കെ ഒ.ഉമ്മൻ, ഷാജി തിരുവല്ല .റ്റി. ജെയിംസ്, സജി അലക്സ് , ബാബു പറയത്തു കാട്ടിൽ, കുര്യൻ ചെറിയാൻ, എ ഡി ദാനിയൽ തോമസ്, എ ഡി വി.വിനിത, ബാബു ചെറിയാൻ, ഡോ സാബു പി ശാമുവൽ ,സനൽ ജി.പണിക്കർ, വർഗീസ് മാത്യു, ഷൈൻ ആർ,സുധീഷ് കുമാർ ,സി ഡി ജയൻ തുടങ്ങിയവർ സംസാരിച്ചു.

കെ.പ്രകാശ് ബാബു ചെയർമാനും ജോയി പൗലോസ് കൺവീനറുമായി 51 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമങ്കരിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ : രാമങ്കരിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് ഇടിച്ചുകയറി. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി കെ.ജെ.തോമസിന്റെ ബേക്കറിയും സമീപത്തെ മാമ്പുഴക്കരി വെൻപഴശ്ശേരി രാജേന്ദ്രന്റെ പെട്ടിക്കടയുമാണ് പൂർണ്ണമായും തകർന്നത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു....

ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു

ചെന്നൈ : മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് ഡിഎംകെ അംഗത്വം സ്വീകരിച്ചത്.ഡിഎംകെ ആസ്ഥാനത്തെത്തിയ  പനീർശെൽവത്തെ സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. മൂന്ന് തവണ...
- Advertisment -

Most Popular

- Advertisement -