തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കി മെറ്റ.ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ നടപടി. അതേസമയം മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാൻ സാധിക്കും.
കെ.എസ്.ഇ.ബിയുടെ പവർകട്ടുമായി ബന്ധപ്പെട്ട വിഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വിഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു.1.78 കോടി ആൾക്കാർ ഇതിനകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്.





