തിരുവനന്തപുരം : തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി.ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഷിബി മെഴ്‌സിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ തന്നെയാണ് കൊലപാതക കാര്യം സമീപവാസികളോട് പറഞ്ഞത്.തുടർന്ന് കഠിനംകുളത്ത് നിന്നു ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.





