കൊച്ചി : മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ റിപ്പോർട്ടർ ചാനലിൽ നടത്തിയ പരിശോധന നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എസ്ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡ്.തീരുമാനം പൊലീസുന്റേതെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.





