Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsവനത്തിനുള്ളിൽ കത്തിക്കരിഞ്ഞ...

വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ : വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം സ്വദേശി ബാബു(52)വിന്റേതാണ് മൃതദേഹം. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് പിക്ക് അപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. കഴിഞ്ഞദിവസം ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് ബാബുവിനെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാബു സഞ്ചരിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : മല്ലപ്പളളി സെക്ഷനിലെ തേലമണ്‍-പുല്ലുകുത്തി റോഡിലെ കലുങ്ക് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 14ന് ഇതിലൂടെയുളള ഗതാഗതം താല്‍കാലികമായി നിരോധിച്ചു. മല്ലപ്പളളി-മുരണി- ആനിക്കാട് റോഡുവഴി വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കുട്ടികളെ വാഷിങ് മെഷീനിൽ അടച്ചു, വായിലേക്ക് വെള്ളം ചീറ്റിച്ചു : ബെംഗളൂരുവിലെ ഡേകെയറിനെതിരെ കേസ്

ബെംഗളൂരു : രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ബെംഗളൂരുവിലെ ഡേകെയറിനെതിരെ കേസ്.കരഞ്ഞാൽ കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുക, വാഷ് റൂമിനുള്ളിൽ പൂട്ടിയിടുക,വായിലേക്ക് വെള്ളം സ്‌പ്രേ...
- Advertisment -

Most Popular

- Advertisement -