ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്.
തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് അഗ്മാർക്ക് സ്‌പെഷൽ ഗ്രേഡ് പശുവിൻ നെയ്യ് എന്ന പേരിൽ വിതരണം ചെയ്ത ഉൽപ്പന്നത്തിൽ പാം ഓയിൽ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ചേർത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.2019 മുതൽ 2024 വരെയുള്ള കാലയളവിൽ സുകൃതി ഫുഡ്സ് തിരുമല തിരുപ്പതി ദേവസ്വത്തിന് ഏകദേശം 230 കോടി രൂപയുടെ നെയ്യ് വിതരണം ചെയ്തതിരുന്നു.ഇതിൽ ഏകദേശം 96 കോടി രൂപയുടെ മൂല്യമുള്ള നെയ്യ് മായം ചേർത്തതായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കൃത്രിമ നെയ്യ് നിർമിക്കാൻ ഉപയോഗിച്ച രാസവസ്തുക്കളും മറ്റ് അസംസ്കൃത വസ്തുക്കളും മംഗ്ലയുടെ ഫാക്ടറി പരിസരത്ത് നിന്ന് കണ്ടെടുത്തിരുന്നു.സംഭവത്തിൽ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ ഡയറക്ടറെയും ഇ.ഡി മുൻപ് അറസ്റ്റ് ചെയ്തിരുന്നു.





