Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ ആദ്യ...

ജില്ലയിലെ ആദ്യ ഡിജിറ്റൽ സ്‌ക്വയർ പദ്ധതി ഓമല്ലൂരിൽ

പത്തനംതിട്ട: എല്ലാ വിഭാഗം കുട്ടികൾക്കും തുല്യമായ ഡിജിറ്റൽ പഠന അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഡി സതീശൻ സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ആവിഷ്കരിച്ചതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി. പഠനത്തെ കൂടുതൽ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ ഡിജിറ്റൽ സാക്ഷരതയും സൃഷ്ടിരമായ ചിന്തയും സ്വതന്ത്രമായ പഠനശീലവും വളർത്തുന്നതിന്നും ഉതകുന്നതാണ് പദ്ധതി.

അടിസ്ഥാന സൗകര്യങ്ങളിലും  പഠന നിലവാരത്തിലും മറ്റ് അക്കാദമിക്ക് പ്രവർത്തനങ്ങിലുമെല്ലാം ഏറെ മുൻ പന്തിയിലുള്ള പന്യാലി ഗവ. യു പി സ്കൂളിനെയാണ് ജില്ലയിലെ ആദ്യ ഡിജിറ്റൽ സ്ക്വയർ പദ്ധതിക്കായി വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തത്. ഓമല്ലൂർ  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഭിലാഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സജീ വർഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ അനീഷ് കുമാർ, ജലജാ കുമാരി, എ ഇ ഓ അമ്പിളീ ഭാസ്കർ , സ്കൂൾ ഹെഡ് മിസ്ട്രസ് സ്മിതാ കുമാരി, ഗീരീഷ് കുമാർ, പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേസ്റ്റേഷനെയും നാഗമ്പടം ബസ് സ്റ്റാൻഡിനെയും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാതവേണമെന്ന ആവശ്യം ശക്തം 

കോട്ടയം :  കോട്ടയം റെയിൽവേ സ്റ്റേഷനും നാഗമ്പടം ബസ് സ്റ്റാൻഡും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാത യാഥാർത്യമാക്കാൻ സ൦സ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.  പ്രതിദിന൦ നൂറുകണക്കിന് ആളുകളാണ്അപകടം പതിയിരിക്കുന്ന ട്രാക്ക്മുറിച്ച് കാൽനട...

കോട്ടയം  റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം: ആളപായമില്ല

കോട്ടയം :  കോട്ടയം  റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം. ആളപായമില്ല. പാഴ്സൽ ഓഫിസിലെ ജീവനക്കാരും പോർട്ടർമാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ തീയണച്ചു.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം....
- Advertisment -

Most Popular

- Advertisement -