Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅനധികൃതമായ 240...

അനധികൃതമായ 240 ചാക്ക് റേഷൻ അരി പിടികൂടി : പരിശോധന ശക്തമാക്കി

തിരുവനന്തപുരം: ദേശീയപാതയിൽ വീണ്ടും അനധികൃത റേഷൻ അരി പിടികൂടി. പാറശാല സ്വദേശിയുടെ പേരിൽ എത്തിയ ലോഡാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ അരി തമിഴ്നാട് റേഷൻ അരിയാണെന്ന് സിവിൽ സപ്ലൈസ് അധികൃതർ കണ്ടെത്തി. ആഷിയ ട്രേഡിംഗ് കമ്പനിയുടെ അരിയാണ് പിടികൂടിയത്. ദേശീയപാത വഴി എറണാകുളത്തെ കാലടി മില്ലിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമമെന്നാണ് അധികൃതരുടെ പ്രാഥമിക വിവരം.

ഷഹബാസ് എന്ന പേരിലുള്ള ലോറിയിലാണ് 240 ചാക്ക് അരി എത്തിച്ചത്. അരി പരിശോധിക്കുന്നതിനായി അധികൃതർ സാമ്പിൾ ശേഖരിച്ചു. ക്വാളിറ്റി കൺട്രോളർ പരിശോധന പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. അനധികൃത അരിക്കടത്ത് സംബന്ധിച്ച് മന്ത്രി അനൂപ് ജേക്കബും പ്രതികരിച്ചു.

അതിർത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശോധന ശക്തമാക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിവിൽ സപ്ലൈസ് വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു. ഈ സേവനങ്ങള്‍ക്ക് 40 രൂപയാണ് ഈടാക്കാനാകുക. കൂടാതെ രേഖകളുടെ സ്‌കാനിങ്, പ്രിന്റ് എന്നിവക്ക് നിലവിലെ...

മാരാമൺ കൺവൻഷൻ : ഇന്ന് ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട് ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തെക്കേമല ജംഗ്‌നിൽ നിന്ന് തിരിഞ്ഞ് ആറന്മുള ജംഗ്ഷൻ ആഞ്ഞിലിമൂട് ജംഗ്ഷൻ വഴി പുല്ലാട്...
- Advertisment -

Most Popular

- Advertisement -