തിരുവനന്തപുരം : ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രമ്യയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്.കെപിസിസി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയാണ് പാര്‍ട്ടി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തത്.
പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കേണ്ടെന്നും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു.എം.എം.ഹസന്റെ നേതൃത്വത്തിലുള്ള സമിതി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് നടപടി. സംഭവത്തിൽ രമ്യഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സജിത്ത് മുട്ടപ്പാലത്തിന്റെ സുഹൃത്ത് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.





