Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനഗരത്തിലെ ഗതാഗതകുരുക്ക്...

നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ പാലങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണം: ജി സുധാകരൻ എം എൽ എ

ആലപ്പുഴ : നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്ന ജില്ലാ കോടതി, പള്ളാത്തുരുത്തി മേഖലകളിലെ പാലങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ. പാലങ്ങളുടെ നിർമാണ പുരോഗതിയും ഗതാഗതസൗകര്യങ്ങളും  വിലയിരുത്താൻ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിഷയങ്ങളിൽ ശാശ്വത പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  പാലം നിർമാണത്തിന് ഉതകും വിധം ഗതാഗതനിയന്ത്രണ നടപടികൾ  സ്വീകരിക്കുന്നതിനും സമാന്തര പാത ഒരുക്കുന്നതിനും  ആലപ്പുഴ എം എൽ എ എ ഡി തോമസിന്റെ  നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്തും.

പള്ളാത്തുരുത്തി പാലം നിർമാണത്തിന്റെ ആദ്യ രൂപരേഖ നിലനിർത്താനും പ്രദേശത്തെ വീട്ടുകാർക്ക് വഴിയൊരുക്കാൻ സമാന്തരപാത ഒരുക്കാനും എം എൽ എ ആവശ്യപ്പെട്ടു. എ ഡി തോമസ് എം എൽ എയുടെ പ്രതിനിധി കെ എ സാബു, എ ഡി എം സി പ്രേംജി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ രണ്ടിങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ : ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഓരോ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗം പടരുന്നത് തടയാനായി പ്രഭവ കേന്ദ്രങ്ങളുടെ  ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ നാളെ (നവംബർ 18)...

തിരുപ്പതി ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്: മെയ് മാസത്തില്‍ വിറ്റത് 1,21,35,528 എണ്ണം

ഹൈദരാബാദ്: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം വില്‍പനയില്‍ പുതിയ റെക്കോർഡ്. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...
- Advertisment -

Most Popular

- Advertisement -