Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സീസൺ:...

ശബരിമല സീസൺ: സർവീസിനായി കെഎസ്ആർടിസി സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കുന്നു

​പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്തെ തിരക്ക് നേരിടുന്നതിനായി  സ്വകാര്യ ബസുകളെ  കെഎസ്ആർടിസി വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ ഒരുങ്ങുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും കെഎസ്ആർടിസിയുടെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പുതിയ നീക്കം.

​പമ്പയിലേക്കുള്ള റൂട്ടുകളിലും പ്രധാന ഡിപ്പോകളിൽ നിന്നുമാണ് ഇത്തരം വാടക ബസുകൾ സർവീസ് നടത്തുക. തീർത്ഥാടന കാലത്ത് കെഎസ്ആർടിസിയുടെ സ്വന്തം ബസുകളുടെ കുറവ് മൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ​ഡ്രൈവർമാർ അടക്കമുള്ള ജീവനക്കാരുമായിട്ടായിരിക്കും സ്വകാര്യ ബസുകൾ കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുക.

എന്നാൽ സർവീസുകളുടെ കണ്ടക്ടർ കെഎസ്ആർടിസി ജീവനക്കാരൻ ആയിരിക്കും. യാത്രാക്കൂലി കെഎസ്ആർടിസിയുടെ നിലവിലുള്ള നിരക്കുകൾക്ക് വിധേയമായിട്ടായിരിക്കും ഈടാക്കുക. കൂടുതൽ ദീർഘദൂര സർവീസുകൾ നടത്താനും കൂടുതൽ ബസുകൾ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ശബരിമല തീർത്ഥാടകർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഉടൻ തന്നെ ഇ ടെൻഡർ നടപടികൾ ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തീരാങ്കാവ് കേസ് : പരാതിക്കാരി ദില്ലിയിലേക്ക് മടങ്ങി

കൊച്ചി : പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി ദില്ലിയിലേക്ക് മടങ്ങി.ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി.അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് യുവതി പറഞ്ഞു.ഇതോടെ...

മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന് പരാതി : രണ്ട് പേർ പിടിയിൽ

പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താം ക്ളാസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പരാതി.പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി.സ്കൂളിലെ സഹപാഠികളോട് വിദ്യാർഥിനി വെളിപ്പെടുത്തിയ സംഭവം ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ അറിയിക്കുകയായിരുന്നു ഏഴ് കേസുകളാണ് പോലീസ് രജിസ്‌റ്റർ...
- Advertisment -

Most Popular

- Advertisement -