Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiമഞ്ഞുമ്മൽ ബോയ്സ്...

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായി അന്വേഷണ റിപ്പോർട്ട്

കൊച്ചി : സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. സിനിമയുടെ നിർമാണത്തിനായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിനെ നിർമാതാക്കൾ കരുതിക്കൂട്ടി വഞ്ചിക്കുകയായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ മരട് പൊലീസ് കേസെടുത്തത്. പ്രതികൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. ഇന്ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി : ഇ.ഡി വീണാ വിജയന്റെ ബാങ്ക് ലോക്കറുകള്‍ തുറന്ന് പരിശോധിച്ചു

തിരുവനന്തപുരം : മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ ടി യുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോ​ഗസ്ഥർ പരിശോധിച്ചു .തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപത്തുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലാണ് ഇ.ഡി...

ആരാധനാലയങ്ങൾ പൊതു ഇടങ്ങളിലെ സാക്ഷ്യ ജീവിതത്തിന്   ഊർജം പകരണം: മാർത്തോമ്മാ മെത്രാപ്പൊലിത്ത

കോഴിക്കോട്: പൊതു ഇടങ്ങളിലെ സാക്ഷ്യ ജീവിതത്തിന് ഊർജം പകരുന്ന ഇടമാകണം ദേവാലയങ്ങളെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത.കോഴിക്കോട് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ...
- Advertisment -

Most Popular

- Advertisement -