Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സ് ആശുപത്രിയിൽ...

ബിലീവേഴ്സ് ആശുപത്രിയിൽ കാർഡിയോ കിഡ്‌നി മെറ്റബോളിക്ക് ഹെൽത്ത് ദേശീയ കോൺക്ലേവിന്  തുടക്കം

തിരുവല്ല: ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന കാർഡിയോ-കിഡ്നി-മെറ്റബോളിക് (CKM) നാഷണൽ കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. തിരുവല്ല എം എൽ എ അഡ്വ വർഗീസ് മാമ്മൻ ദേശീയ കോൺക്ലേവ്  ഉദ്ഘാടനം ചെയ്തു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു.

ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര കാർഡിയോ കിഡ്‌നി മെറ്റബോളിക്ക് ഹെൽത്ത് എന്ന ആശയത്തെക്കുറിച്ച് വിഷയാവതരണം നടത്തി. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും പോഷകഗുണവും  കൃത്യമായി നിശ്ചയിക്കാൻ കഴിയുന്ന ‘ഹെൽത്ത് റീസെറ്റ് പ്ലേറ്റ്’ എന്ന പേരിൽ ബിലീവേഴ്സ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഗവേഷണ ഫലമായുണ്ടായ പ്ലേറ്റും ലോഗോയും ചടങ്ങിൽ  പ്രകാശനം ചെയ്തു.

വേൾഡ് എൻ.സി.ഡി ഫെഡറേഷൻ പ്രസിഡന്റ് ഡോ. ജെ. എസ്. താക്കൂർ, നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ് ലോകാരോഗ്യ സംഘടന കൺസൾട്ടൻ്റായ ഡോ ദീനദയാലൻ സി, നെഫ്രോളജി വിഭാഗം മേധാവി ഡോ രാജേഷ് ജോസഫ്, ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ. ജ്യോതി എസ്. കൃഷ്ണൻ, നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റുമാരായ ഡോ ഇ ടി അരുൺ തോമസ്, ഡോ ഷംനാദ് പി , എൻ.ആർ.സി-എൻ.സി.ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ജോൺസൺ ഇടയാറൻമുള എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം – രമേശ് ചെന്നിത്തല

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ...

വാർഷിക പൊതുയോഗവും  മന്നം സ്മാരക മന്ദിരം ഉദ്ഘാടനവും

മല്ലപ്പള്ളി: 1328 നമ്പർ മല്ലപ്പള്ളി വെസ്റ്റ് എൻഎസ്എസ് കരയോഗത്തിന്റെ 83 വാർഷിക പൊതുയോഗവും പുതുതായി നിർമ്മിച്ച മന്നം സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. മല്ലപ്പള്ളി താലൂക്ക് എൻ.എസ് എസ്  യൂണിയൻ പ്രസിഡൻ്റും കരയോഗം...
- Advertisment -

Most Popular

- Advertisement -