മലപ്പുറം : വിധവാ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു .പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരന്‍ കെ.ടി നൗഫലിനെയാണ് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്.ഡിവൈഎഫ്ഐ നേതാവും സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവുമാണ് ഇയാൾ .സംഭവത്തിന് പിന്നാലെ നൗഫലിനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വർഷത്തേക്ക് പുറത്താക്കി.
നവംബര്‍ മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള പത്തു മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി.ബാങ്ക് നടത്തിയ അന്വേഷണത്തിൽ നൗഫൽ വ്യാജ ഒപ്പിട്ടാണ് തുക കൈക്കലാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു.





