കോഴഞ്ചേരി : മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിയായ ദിൽഷയെ (20) ആണ് സുഹൃത്ത് ജിത്തു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം .
കഴുത്തിൽ കുത്തേറ്റ ദിൽഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ജിത്തുവിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.





