Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiഭർതൃസഹോദരന്റെ കല്യാണത്തിന്...

ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന പാക് യുവതിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : വയനാട് സ്വദേശി വിവാഹം ചെയ്ത പാക് പൗരയായ ഭാര്യയ്ക്ക് വിസ വേണമെന്ന ഹർജി തള്ളി ഹൈക്കോടതി.ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രം വിസയോ രാജ്യത്തേക്ക് പ്രവേശനമോ അനുവദിക്കാാനികില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി .

ദുബായിൽ വച്ച് വിവാഹിതരായ യുവാവും പാകിസ്ഥാനി യുവതിയും വിദേശത്താണ് താമസിക്കുന്നത്.സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഭാര്യയ്ക്ക് ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം പോലും ഓൺലൈൻ പോർട്ടലിൽ ലഭ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 2025 ഏപ്രിൽ 25 മുതൽ പാക്കിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.1946ലെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് വിസ സേവനങ്ങൾ നിർത്തിവെക്കാൻ കേന്ദ്രം ഉത്തരവിട്ടത്.

രാജ്യസുരക്ഷയും വിദേശനയവും കണക്കിലെടുത്ത് വിദേശ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, രാജ്യത്തെ താമസം, സഞ്ചാരം, മടക്കയാത്ര എന്നിവ നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരിന്റെ പ്രത്യേക അധികാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: സര്‍വീസുകൾ ഒരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി...

നടന്‍ ദിലീപ് ശങ്കറിന്റെ മരണം : ആത്മഹത്യയല്ലെന്ന് നി​ഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും...
- Advertisment -

Most Popular

- Advertisement -