Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsപലചരക്കുകടയിൽ വിദേശമദ്യം;...

പലചരക്കുകടയിൽ വിദേശമദ്യം; കട ഉടമ അറസ്റ്റിൽ

റാന്നി: ഇട്ടിയപ്പാറയിലെ പലചരക്കുകടയിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം എക്സൈസ് സംഘം പിടികൂടിയ സംഭവത്തിൽ കട ഉടമ  അറസ്റ്റിൽ. 8 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ തുകയായ 3000 രുപയും കടയിൽ നിന്ന് കണ്ടെടുത്തു. കട ഉടമ പഴവങ്ങാടി വാവോലിൽ തോമസ് ഏബ്രഹാമിനെ (61) ആണ് മദ്യവുമായിഅറസ്റ്റിലായത് .

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കടയുടെ പിന്നിൽ നിന്ന്മദ്യശേഖരം കണ്ടെത്തിയത്.പലചരക്ക് വിൽപ്പനയുടെ മറവിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് റാന്നി എക് സൈസ് സിഐ എസ്. എസ്. സച്ചിൻ പറഞ്ഞു. കട ഉടമയെ റിമാൻഡ് ചെയ്തു. അനധികൃത മദ്യവിൽപ്പനയും സംഭരണവും തടയുന്നതിന്റെ ഭാഗമായി റാന്നി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോവിന്ദൻകുളങ്ങര സത്രസ്മൃതി സപ്താഹ മഹായജ്ഞം: ദീപാവലി ആഘോഷത്തിൽ ദീപം തെളിയിച്ചു

തിരുവല്ല: ശ്രീവല്ലഭപുരി ഗോവിന്ദൻകുളങ്ങര ദേവി ക്ഷേത്രത്തിൽ  നടക്കുന്ന ഭാഗവത സത്രത്തിന്റെ ഭാഗമായി ദീപാവലിയോട് അനുബന്ധിച്ച് മതിൽഭാഗത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ദീപം തെളിയിച്ചു. ശ്രീവല്ലഭപുരിയിലേക്ക് കടക്കുന്ന നാല് അതിരുകളായ പെരുമ്പാലം, പാലിയിൽ പാലം, കോലോത്ത് പാലം,...

കണ്ണൂരിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെ കൊലപാതകം : ഭാര്യയുമായുള്ള സൗഹൃദം തകർന്നതിനാലെന്ന് എഫ്‌ഐആർ

കണ്ണൂർ : കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രതി സന്തോഷിന്റെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. കൊലപാതകം നടത്തിയ തോക്ക് സമീപത്തെ പുഴയിൽ...
- Advertisment -

Most Popular

- Advertisement -