വിദേശരാജ്യങ്ങളിലുള്ള ശുചിത്വസംസ്കാരം നമ്മുടെ നാട്ടിലും ശീലമായി മാറണം. ഇ വേസ്റ്റ്, കെമിക്കല്‍ വേസ്റ്റ് തുടങ്ങിയ പുതിയതരം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ ജനങ്ങള്‍ക്കു കൃത്യമായ ബോധവത്കരണം നല്‍കും.
മാലിന്യസംസ്കരണ മാതൃകകള്‍ പഠിക്കാന്‍ ജനപ്രതിനിധികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിനു പകരം വരും വര്‍ഷങ്ങളില്‍ അതിനേക്കാള്‍ മികച്ച ബെസ്റ്റ് മോഡല്‍ പ്ലാന്റുകള്‍ കേരളത്തില്‍ത്തന്നെ യാഥാർഥ്യമാക്കും. മാലിന്യസംസ്കരണ പദ്ധതികള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ സാമ്പത്തികസഹായവും ധനവകുപ്പ് നല്‍കും. കടലാസ് കമ്പനികളെ മാറ്റിനിര്‍ത്തി, മികച്ച അനുഭവസമ്പത്തുള്ള കമ്പനികളെ പഠിച്ചു മാത്രമേ ചുമതലയേല്പ്പിക്കൂവെ





