Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 87-മത്‌ ദേഹവിയോഗ വാർഷികദിനാചരണം നാളെ

തിരുവല്ല:  പ്രത്യക്ഷ രക്ഷാ ദൈവ സഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 87-മത് ദേഹവിയോഗ വാർഷികദിനാചരണം നാളെ നടക്കും. ജൂൺ 15 മുതൽ 29 വരെ  സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളിലുമായി ഉപവാസ ധ്യാനത്തോടെയും വ്രതാനുഷ്‌ഠാനങ്ങളോടെയും നടന്ന ഉപവാസ ദിനാചരണത്തിന് സമാപനമാകുന്നത്.

ദേഹവിയോഗ ഉപവാസദിനാചരണത്തിന്റെ ഭാഗമായി സഭാ ശാഖകളിൽ നിന്നും പൊയ്കയിലേക്കെത്തിയ പദയാത്രീകരെ ഇരവിപേരൂർ ജംഗ്ഷനിൽ സഭാനേതൃത്വം സ്വീകരിച്ചു. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ എത്തിച്ചേർന്ന പദയാത്രീകരെ ഗുരുകുല സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പ്രത്യേക പ്രാർത്ഥന നടത്തി.

തുടർന്ന്  സഭാ പ്രസിഡൻ്, വൈസ് പ്രസിഡന്റ്, ഗുരുകുശ്രേഷ്ഠൻ, ഉപശ്രേഷ്ഠൻന്മാർ, ഗുരുകുല സമിതിയംഗങ്ങൾ, മേഖലാ ഉപദേഷ്ടാ പ്രതിനിധികൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

ശ്രീകുമാര ഗുരുദേവ ദേഹവിയോഗ ദിനമായ നാളെ(ജൂൺ 29) പുലർച്ചേ 5.30 ന് വിശുദ്ധ കുടിലിൽ സഭാ പ്രസിഡൻ്റ് വൈ.സദാശിവന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക അനുസ്‌മരണ പ്രാർത്ഥനയും, തുടർന്ന് 8-ന് സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്‌ക്കരൻ എന്നിവർ വിശുദ്ധ മണ്ഡപത്തിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 04-04-2026 Karunya KR-748

1st Prize : ₹1,00,00,000/- KF 265220 2nd Prize ₹25,00,000/- KL 776918 3rd Prize ₹10,00,000/- KA 435946 4th Prize: ₹5,000/- 0091 0646 1818 2042 2435 2539 3472 3530 3865...

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ തീപിടിത്തം : 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലക്നൗ : ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം .16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ...
- Advertisment -

Most Popular

- Advertisement -