Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ പോലീസ്...

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് ശക്തമാക്കാൻ പോലീസ്

അടൂർ: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പങ്ക് പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്.

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ജയൻ പള്ളിക്കരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാൻ തുടങ്ങിയ പ്രമുഖ നേതാക്കളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികളിലാണ് പോലീസ്.

​തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത് അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ജനപ്രതിനിധി കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയുടെ പങ്ക് വ്യക്തമാക്കിയത്.

രാജൻ ജോസഫുമായി വന്ന പോലീസ് ജീപ്പ് അടൂർ സ്റ്റേഷൻ വളപ്പിൽ പ്രവേശിച്ചപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടയുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്തു. സ്റ്റേഷന്റെ അകത്തേക്ക് അതിക്രമിച്ചു കയറിയ ജനപ്രതിനിധി, പോലീസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ലോക്കപ്പിന് സമീപമെത്തി പ്രതിയായ രാജൻ ജോസഫിനോട് തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്റ്റേഷനിൽ നിന്ന് മടങ്ങാൻ പോലീസ് ആവശ്യപ്പെട്ടിട്ടും ശ്രീനാദേവി തയ്യാറായില്ലെന്നും സ്റ്റേഷനകത്ത് നാടകീയ രംഗ സൃഷ്ടിച്ചെന്നുമാണ് പോലീസ് റിപ്പോർട്ട്. ​സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സംസ്ഥാന പോലീസ് മേധാവി  റാവാഡ ചന്ദ്രശേഖർ  പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടൂർ ഡിവൈ.എസ്.പിക്കാണ് നിലവിൽ കേസിന്റെ അന്വേഷണ ചുമതല. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയോ ഒത്താശയോ ഉണ്ടായിട്ടുണ്ടോ എന്നതും പോലീസ് സംഘം പരിശോധിച്ചുവരികയാണ്.​ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ള നേതാക്കൾക്ക് സി.ആർ.പി.സി നോട്ടീസ് നൽകി കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കാനാണ് പൊലീസിൻ്റെ നീക്കം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്.  ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ കത്തിച്ച നിലയിലായിരുന്നു. കല്ലമ്പലത്ത് ദേശീയപാതയുടെ നിർമാണം നടക്കുന്ന റോഡരികിലാണ്...

സംസ്ഥാനത്ത് പരക്കെ മഴ തുടരും : 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാലു...
- Advertisment -

Most Popular

- Advertisement -