Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeFeaturedCinema72-ാം പിറന്നാളാഘോഷത്തിന്...

72-ാം പിറന്നാളാഘോഷത്തിന് പിന്നാലെ പുതിയ ചിത്രവുമായി കമൽഹാസൻ

ചെന്നൈ : 72-ാം പിറന്നാൾ ആഘോഷത്തിനു പിന്നാലെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്ന് ഉലകനായകൻ കമൽഹാസൻ. എസ്.യു. അരുണ്‍കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സണ്ടിയർ’  ആണ് കമൽഹാസൻ നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററും പേരും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചെങ്കൽപ്പെട്ടയിൽ ഇന്ന് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിക്കും.

കമൽഹാസന്റെ ജന്മദിനത്തിന് മുന്നോടിയായാണ് പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്. രക്തം പുരണ്ട കാറിനരികിൽ തോക്കുമായി നിൽക്കുന്ന കമൽഹാസന്റെ പരുക്കൻ ഗെറ്റപ്പാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പ്രതികാരത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്.

‘ചിത്താ’, ‘വീര ധീര സൂരൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുണ്‍കുമാറും കമൽഹാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കമൽഹാസൻ തന്നെയാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം ചിത്രം നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് അൻബറിവ് ടീമാണ്. സുനിൽ കെ.എസ്. ഛായാഗ്രഹണവും സി.എസ്. ബാലചന്ദർ കലാസംവിധാനവും നിർവഹിക്കുന്നു.

ചെങ്കൽപ്പെട്ടിൽ മധുരയുടെ പശ്ചാത്തലം പുനഃസൃഷ്ടിച്ചായിരിക്കും ആദ്യഘട്ട ചിത്രീകരണം. പിന്നീട് ചിത്രീകരണം മധുരയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചും റിലീസ് തീയതിയെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളീയർ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരിച്ചുവരണം : മന്ത്രി ഒ.ആർ കേളു

ആലപ്പുഴ : കേരളീയർ കാർഷികസംസ്കാരത്തിലേക്ക് തിരിച്ചു വരണമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻസമ്മാൻ നിധി (പി.എം.കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം...

ശബരിമല തീര്‍ത്ഥാടനം : മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ...
- Advertisment -

Most Popular

- Advertisement -